റാസല്‍ഖൈമയില്‍ മിനിബസിന് തീപ്പിടിച്ചു

0
20

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മിനിബസിന് തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അല്‍ സഫിനയ്ക്ക് സമീപമുള്ള നഗരത്തില്‍ മിനിബസിന് തീപ്പിടിച്ചതായി ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചതായും ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീയണച്ചതായും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു.