വഖഫ് ഭേദഗതി നിയമ നിർമാണം ഭരണഘടന വിരുദ്ധം – കെ.കെ.എം.എ

കുവൈറ്റ് സിറ്റി: വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടി കുറക്കുക, അതിൻറെ ഭരണസമിതിയെ പരിഷ്കരിക്കുക തുടങ്ങി വഖഫ് ബോർഡിൻറെ ഭൂമി തങ്ങളുടെ പരിധിയിലേക്ക് മാറ്റുവാൻ ശ്രമിക്കുന്ന കേന്ദ്ര നിയമനിർമ്മാണ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് കെ.കെ.എം.എ.
രാജ്യത്ത് വിശ്വാസികൾക്കിടയിൽ വിഷം കലക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ ഗൂഡ നീക്കം കരുതലോടെ കാണേണ്ടതുണ്ടെന്നും വഖഫ് സ്വത്തുക്കളും ബോർഡും പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസി സമൂഹം ഒന്നിച്ചു പ്രതികരിക്കണമെന്നും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രവർത്തക സമിതി യോഗം അറിയിച്ചു.