വിദ്യാഭ്യാസ മന്ത്രാലയം ഈ ആഴ്ച പുതിയ അധ്യാപകർക്കായി അഭിമുഖങ്ങൾ നടത്തും

കുവൈത്ത് സിറ്റി: പുതിയ അധ്യാപക നിയമനത്തിനായി വിദ്യാഭ്യാസ മന്ത്രാലയം ഈ ആഴ്ച അഭിമുഖങ്ങൾ ആരംഭിക്കും.നിലവിലെ അധ്യയന വർഷത്തിൽ അധ്യാപകരുടെ ബാഹ്യ കരാറിനായി കമ്മിറ്റികളുടെ രൂപീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഉന്നതതല വിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചു.COVID-19 പ്രതിസന്ധി മൂലം നിലവിൽ ലഭ്യമായ വിഷയങ്ങളിൽ പ്രാദേശിക കരാറുകളിൽ നിയമനം നടത്താനാണ് മന്ത്രാലയ തീരുമാനം.കുവൈറ്റ് പൗരന്മാർ, ഗൾഫ് പൗരന്മാർ, ബെദൗൺ നിവാസികൾ, പ്രവാസികൾ എന്നിവരുടെ കരാറുകളിലൂടെ നയിമിച്ച് വിദ്യാഭ്യാസ, ഭരണപരമായ മേഖലകകിലെ കുറവ് നികത്താനുള്ള പദ്ധതികൾ രൂപീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട മേഖലകൾക്ക് നിർദ്ദേശങ്ങൾ നൽകി.നേരത്തെ പ്രഖ്യാപിച്ച മേജറുകളിൽ കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോകുന്നു. COVID-19 അണുബാധ പടരാതിരിക്കാനായി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന എല്ലാ അപേക്ഷകകരുടെയും നിയമന നടപടിക്രമങ്ങൾ തുടരും.