വിസ നിയമലംഘനം: ജഹ്റയിലും മുത്ലയിലും 25 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: മുത്ല, ജഹ്റ എന്നിവിടങ്ങളിൽ നിന്ന് വിസ നിയമ ലംഘനം നടത്തിയ 25 പേരെ ജഹ്റ സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. അൽ-മുത്ലയിലും തൊഴിലാളികൾ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലും അധികൃതർ നിരവധി സുരക്ഷാ ചെക്ക് പോയിന്‍റുകൾ സ്ഥാപിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ചിലരുടെ വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. ഇവർ ആർട്ടിക്കിൾ 20 (ഗാർഹിക തൊഴിലാളികൾ) പ്രകാരം ഗാരേജുകളിൽ ജോലി ചെയ്യുന്നവരും മറ്റുള്ളവർ അൽ-മുത്ല സിറ്റിയിലെ കരാർ,നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുമാണ്.നിയമലംഘകരുടെ വിരലടയാളം രേഖപ്പെടുത്തുകയും റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയും ചെയ്തു.ഇവരെ നാടുകടത്താനും കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കാനുമുള്ള നപടികൾ പൂർത്തിയായി വരുന്നു.