വർഗീയ വിഷം തുപ്പുന്ന പ്രസംഗമാണ്‌ അമിത്‌ ഷാ നടത്തിയത്‌: പിണറായി വിജയൻ

0
6

അമിത്‌ ഷാക്ക്‌ വയനാടിനെ കുറിച്ച്‌ ഒന്നും അറിയില്ലെന്നും  അതുകൊണ്ടാണ്‌  വയനാടിനെ പാക്കിസ്‌ഥാൻ എന്ന്‌ വിളിച്ച്‌ അപമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാടിലെ യോഗം  കണ്ടാൽ പാക്കിസ്‌ഥാനിലെ യോഗം ആണെന്നാണ്‌ പറയുന്നത്‌. വയനാട്ടിനെ പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ .വർഗീയ വിഷം തുപ്പുന്ന പ്രസംഗമാണ്‌ അമിത്‌ ഷാ നടത്തിയത്‌.വയനാട്ടിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.