സംഗീതസന്ധ്യ ” തേനിലും മധുരം “ഏപ്രിൽ 11ന്

കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മഹാകവി കെ. വി. സൈമൺ സാർ രചിച്ച മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ” തേനിലും മധുരം ” ഏപ്രിൽ 11നു വൈകിട്ട് ഏഴു മണി മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു .
എന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും പഴയ തലമുറയിൽ നിന്നും കൈമാറി കിട്ടിയതും ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതുമായ ഒട്ടനവധി അർത്ഥവത്തായ ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ.കെ.വി .സൈമൺ സാർ .

കെ.ടി.എം.സി.സി, കെ.സി.സി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും ഗാനങ്ങൾ ആലപിക്കും .

ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ ,വിനോദ് കുര്യൻ ഷിബു വി. സാം , ഷിജോ തോമസ് , റെജു വെട്ടിയാർ ,ജീസ് ജോർജ് ചെറിയാൻ , തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു