*സാരഥി കുവൈറ്റ് പ്രതിനിധികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി*

0
16
സാരഥി കുവൈറ്റ്  പ്രതിനിധികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി.   സാധാരണക്കാരായ ഇന്ത്യാക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ എംബസ്സി അറ്റസ്റ്റേഷൻ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചും, പാസ്പോർട്ട് പുതുക്കുന്നതിൻ്റെ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട Tracking കൂടുതൽ കാര്യക്ഷമമാക്കുന്നതിനെ കുറിച്ചുമുള്ള സാരഥി കുവൈറ്റിൻ്റെ അഭ്യർത്ഥനയ്ക്ക് അനുകൂല നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
 
രണ്ട് ദശാബ്ദങ്ങൾക്കു ശേഷം കുവൈറ്റിൽ ഇന്ത്യൻ സ്ഥാനപതിയായി ഒരു മലയാളിയെ ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹവുമായി പങ്കു വയ്ക്കുകയും സാരഥി കുവൈറ്റ്, സാരഥി ട്രസ്റ്റ്, സാരഥി സെന്റര് ഫോർ എക്സലൻസ് എന്നിവയുടെ   വിവിധ  പ്രവർത്തനങ്ങളെക്കുറിച്ചും കോവിഡു കാലഘട്ടത്തിൽ കുവൈറ്റിൽ സാരഥി നടത്തിയ ഫുഡ് കിറ്റ് വിതരണം, ചാർട്ടേർഡ് ഫ്ലൈറ്റ്  സർവീസ്, മറ്റ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സാരഥി പ്രസിഡൻറ് ശ്രീ.സുഗുണൻ കെ.വി, ജനറൽ സെക്രട്ടറി ശ്രീ.അജി.കെ.ആർ, ട്രഷറർ ശ്രീ.ബിജു.സി.വി, സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് കെ, അഡ്വൈസറി അംഗം ശ്രീ. സുരേഷ്.കെ.പി, സെക്രട്ടറി ശ്രീ.ദീപു എന്നിവർ വിശദീകരിച്ചു.  
 
സാരഥികുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ SCFE യുടെ പ്രവർത്തനങ്ങളിൽ മതിപ്പുരേഖപെടുത്തുകയും കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളെ ഉന്നത ഉദ്യോഗങ്ങളിലേക്ക് കൈപിടിച്ചുയർത്തി ഒരു സാമൂഹ്യ മാറ്റം തന്നെ  ലക്ഷ്യമിടുന്ന ഇതിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ സഹകരണവും  His Excellency വാഗ്ദാനം ചെയ്തു . 
 
 
കുവൈറ്റിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ എംബസിയുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും  ഇന്ത്യൻ സ്ഥാനപതി ഉറപ്പു നൽകി. എംബസ്സി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ സാരഥി കുവൈറ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കൂട്ടിച്ചേർത്തു.