സാൽമിയ  ഇന്ത്യന്‍ ഇസ്ലാഹി മദ്രസ്സയുടെ പ്രവേശനോത്സവം

0
21
 
 
കുവൈത്ത് : 
ഭാവി തലമുറയുടെ ഉന്നതമായ വളർച്ചക്ക്  മൂല്യാധിഷ്ഠിതമായ ധാർമിക വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കൾക്ക് മക്കളോടുളള പ്രഥമ ബാദ്ധ്യതാണെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് എഞ്ചിനീയർ അഫ്സൽ അലി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഇസ്ലാഹീ സെന്റർ സാൽമിയ അമ്മാൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച സാൽമിയ ഇസ്ലാഹീ മദ്രസയുടെ പ്രവേശനത്സവത്തോടനുബന്ധിച്ച് സാൽമിയ സെൻട്രൽ ഹാളിലെ പരിപാടിയിൽ നടന്ന പാരന്റിംഗ് സെഷനിൽ സംസാരിക്കുകയായിരുന്നു.
സ്വന്തം ജീവിതത്തിൽ മാതൃകാപരമായ വ്യക്തിമൂല്യമുളള മാതാപിതാക്കാണ് തങ്ങളുടെ കുട്ടികളെ നന്നായി വളർത്തുവാൻ സാധിക്കുകയുളളൂവെന്ന് പരിപാടി ഉദ്ഘാടനം നിർവഹിച്ച  ഇന്ത്യൻ ഇസ്ലാഹീ സെന്റർ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹീം കുട്ടി സലഫി സദസ്സിനെ ബോദ്ധ്യപ്പെടുത്തി.എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 12 വരെ നടക്കുന്ന മദ്രസയിൽ മലയാളം ,അറബി ഭാഷാ പഠനവും ഖുർആൻ ഹിഫ്ള്, തജ്വീദ് കൂടാതെ ബാലപാഠം ,ചരിത്രം ,കർമാനുഷ്ഠാനം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
പുതിയ വർഷത്തെ പഠനപദ്ധതിയെ സംബന്ധിച്ചുളള വിവരണം മനാഫ് മാത്തോട്ടം നിർവഹിച്ചു. ലിബാ ഹാഷിമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ  ഐഐസി സാൽമിയ യൂണിറ്റ് പ്രസിഡണ്ട് റാഫി കതിരൂർ അദ്ധ്യക്ഷനായിരുന്നു.വിദ്യഭ്യാസ സെക്രട്ടറി ശർഷാദ് പുതിയങ്ങാടി സ്വാഗതവും മിർസാദ് കണ്ണൂർ നന്ദിയും നിർവഹിച്ചു. പുതിയ അഡ്മിഷന് ബന്ധപ്പെടുക. 65829673
കൂടെയുള്ള ഫോട്ടോ
സാല്മിയ ഇസ്ലാഹി മദ്രസ്സയുടെ പ്രവേശനോത്സവത്തില്  പ്രമുഖ സൈക്കോളജിസ്റ്റ് എഞ്ചിനീയർ അഫ്സൽ അലി സംസാരിക്കുന്നു