സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രി സഭയിലേക്ക്

ന്യൂഡൽഹി : മൂന്നാമത്തെ എൻ.ഡി. എ സർക്കാരിൽ കേരളത്തിൽ നിന്നും രണ്ട് മന്ത്രിമാർ. തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. ഇവർക്ക് ലഭിക്കുന്ന വകുപ്പ് ഏതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. സത്യ​പ്രതിജ്ഞക്കായി സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.