സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

മൂന്നാം മോദി സർക്കാരിൽ കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുള്ള ബി. ജെ. പി യുടെ ആദ്യ ലോകസഭംഗമാണ്.തൃശൂർ മണ്ഡലത്തിൽ നിന്ന് 75079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുനിൽ കുമാറിനെയും കെ. മുരളീധരനെയുമാണ് തോൽപ്പിച്ചത്.