സ്വദേശി സ്ത്രീയെ പറ്റിച്ച് പണവുമായി മുങ്ങി: കുവൈറ്റിൽ ഇന്ത്യക്കാരിയായ യുവതിക്കായി തെരച്ചില്‍

പ്രതീകാത്മ ചിത്രം

കുവൈറ്റ്: ഗാര്‍ഹികത്തൊഴിലാളികളെ നല്‍കാമെന്ന് വാഗ്ദാനം നൽകി സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയ ഇന്ത്യന്‍ യുവതിക്കായി തെരച്ചിൽ. രൺ് ഗാർഹിക തൊഴിലാളികളെ നൽകാമെന്നുറപ്പ് പറഞ്ഞ് 800 കുവൈറ്റ് ദിനാറാണ് ആവശ്യപ്പെട്ടത്. മുൻകൂറായി 500 ദിനാർ കൈപ്പറ്റുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഇവർ മുങ്ങുകയായിരുന്നു. സ്വദേശി വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.