കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഹവല്ലി ഗവർണറ്റിൽ സമഗ്രമായ പരിശാധന നടത്തി. പരിശോധനയിൽ നാല് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 21 നിയമലംഘന മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കൂടാതെ, മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 90 കിലോ മാംസവും കണ്ടെത്തി നശിപ്പിച്ചു.പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക, മായം കലർന്ന ഭക്ഷണം വിൽക്കുക തുടങ്ങിയതിനെ തുടർന്നാണ് നടപടി.