കുവൈറ്റ് സിറ്റി : കാസറഗോഡ് എക്സ്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ കുവൈത്ത്) സാൽമിയ – ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സപ്ത സംഗീതം സീസൺ 2 വിൽ പങ്കെടുക്കുവാൻ കുവൈത്തിലെത്തിയ പ്രശസ്ത ഗായകരായ റമീസ്, റിയാന റമിസ് എന്നിവരെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ പി.എ, ജനറൽ കൺവീനർ ഹസ്സൻ ബല്ല, സെട്രൽ കമ്മറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച്, അഡ്വൈസറി അംഗം ഫൈസൽ സി. എച്ച്, ഏരിയാ പ്രസിഡണ്ട് ഹദ്ദാദ്, ഓർഗനൈസിംഗ് സെക്രട്ടറി ഫായിസ് ബേക്കൽ, മീഡിയ കൺവീനർ റഫീക്ക് ഒളവറ, ഫാറൂഖ് ഷർഖി, മൊയ്തു ചിത്താരി എന്നിവർ ചേർന്ന് .കുവൈത്ത് എയർപ്പോർട്ടിൽ സ്വികരിച്ചു. നാളെ ഏപ്രിൽ 18 ന്, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയറിൽവെച്ചു വിവിധ കലാപരിപാടികളോടുകൂടി സപ്ത സംഗീതം സീസൺ 2 നടത്തപ്പെടുകയാണ്.