നേരം വെളുത്തപ്പോള്‍ എംബാപ്പെയെ സ്വന്തം ബാപ്പയെപ്പോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ കാണുന്നു. അത്ഭുതം..

ഹബീബുള്ള മുറ്റിച്ചൂർ

നേരം വെളുത്തപ്പോള്‍ എംബാപ്പെയെ സ്വന്തം ബാപ്പയെപ്പോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ കാണുന്നു. അത്ഭുതം..! ഇന്നലെ ഉറങ്ങാന്‍ പറ്റാതെ നേരം വെളുപ്പിച്ചവരായിരുന്നു എന്ന് തോന്നുന്നു….

മെസ്സിയും ടീമും കളിയുടെ മുഴുവന്‍ സമയവും എണ്ണയിട്ടയന്ത്രം പോലെ ഓടി നടന്നു കളം നിറഞ്ഞു കളിക്കുമ്പോള്‍ നിങ്ങളിന്നു പൊക്കി കൊണ്ട് വരുന്ന എംബാപ്പ, തൃശൂര്‍ക്ക് കെ എസ് ആര്‍ ടി സി കാത്ത് ബസ്റ്റോപ്പിലിരിക്കുന്ന തൈലം കച്ചവടക്കാരനെപ്പോലെ അര്‍ജന്റീനിയന്‍ പെനാല്‍റ്റി ബോക്സില്‍ കാത്തിരിക്കുകയായിരുന്നു… യു സീ ദി ഐറണി.. 😏😏

എന്താ പോയില്ലേ ചോദിച്ചാല്‍ ബസ്സ്‌ കിട്ടണ്ടേ എന്ന് പറയുന്ന പോലെ അയാള്‍ ഇടയ്ക്ക് പറയും ബോള്‍ കിട്ടിയാലല്ലേ അടിക്കാന്‍ പറ്റൂ.. അതായിരുന്നു നിങ്ങളുടെ എം ബാപ്പയുടെ അവസ്ഥ…

കളിയുടെ മുഴുവന്‍ സമയവും മെസ്സിയാണ് കളിച്ചതെന്ന് പറയുന്നത് കേട്ടാല്‍ ബ്രം ബാപ്പ ഫാന്‍സ്‌ (ബ്രസീല്‍) ചാടി വീണു പറയും

‘എം ബാപ്പ നന്നായിട്ട് ഓടുട്ടോ..’

‘ഓ ആയിക്കോട്ടെ..’

‘അയാള് നന്നായി ഷൂട്ട്‌ ചെയ്യും..’

‘സന്തോഷം..!’

‘അയാളുടെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു….’

‘അയിന്’

‘അയിനൊന്നൂല്ല്യെ..ബാപ്പയ്ക്ക് കിട്ടേണ്ട കപ്പ് ആയിരുന്നു..😒’

ഗായ്സ് എം ബാപ്പ നല്ല പ്ലെയറാണ്…കളിയുടെ അവസാന നിമിഷം വീണു കിട്ടിയ രണ്ട് പെനാല്‍റ്റിയടക്കം മൂന്നു ഗോളുകള്‍ അടിക്കാനും കഴിഞ്ഞു…എന്ന് വെച്ച് അര്‍ജന്റീനയോടുള്ള ആ ചടപ്പ് തീര്‍ക്കാന്‍ എം ബാപ്പയെ പൊക്കി മെസ്സിയുടെ മുകളില്‍ പ്രതിഷ്ടിക്കരുത്..

ദാറ്റ് മീന്‍സ് തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടരുത്..