പ്ലസ്‌ 2 വിദ്യാർത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളിയായ പ്ലസ്‌ 2 വിദ്യാർത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.ചെങ്ങന്നൂർ സ്വദേശി അനിൽ ജേക്കബ്‌ , അനിത ദമ്പതികളുടെ മകളായ അലീറ്റ ആണു മരിച്ചത്‌. ഇന്ന് ഉച്ചക്ക്‌ മഹബൂല ബ്ലോക്ക്‌ 3 ൽ ഉള്ള ഇവർ താമസിക്കുന്ന കെട്ടിടത്തിനു താഴെയാണു പെൺ കുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌.ഇന്ത്യ ഇന്റർ നാഷനൽ സ്കൂളിലെ പ്ലസ്‌ 2 വിദ്യാർത്ഥിനിയാണു അലീറ്റ. പിതാവ്‌ അനിൽ മെയ്റ്റനൻസ്‌ കമ്പനിയിലെ ജീവനക്കാരനാണു.മാതാവ്‌ അനിത അദാൻ ആശുപത്രിയിലെ സ്റ്റാഫ്‌ നർസ്സ്‌ ആണു. കഴിഞ്ഞ ആഴ്ചയാണു ഇവർ അവധി കഴിഞ്ഞ്‌ നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. മൃതദേഹം ഫോറൻസിക്‌ നടപടികൾക്കായി കൊണ്ടു പോയി