മലപ്പുറത്ത് വീടിന് പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു

0
257

മലപ്പുറം: മലപ്പുറം എടവണ്ണയിൽ വീടിന് പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. ആരംതൊടിയിൽ സ്വദേശി അഷ്റഫിന്‍റെ വീട്ടുമുറ്റത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.കാറും ബോലോറോയും ഥാറുമാണ് കത്തി നശിച്ചത്. വീടിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.