വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു

0
20

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ” ഫാമിലി പിക്നിക്ക് – 2025 ” സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പിക്നിക്ക് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് വനിതാവേദി പ്രസിഡന്റ് സരിത രാജൻ അധ്യക്ഷത വഹിച്ചു.വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം, സാമൂഹിക പ്രവർത്തകൻ പി.എം.നായർ, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഉപദേശക സമിതി അംഗം ഡോക്ടർ സാജു.പി.ശശി, കേന്ദ്ര കമ്മിറ്റി ട്രഷറർ ബിപിൻ.കെ.ബാബു, ഓർഗനൈസിങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, ആർട്സ് സെക്രട്ടറി വി.കെ.സജീവ്, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ,സിറ്റി യൂനിറ്റ് സെക്രട്ടറി മനോജ് കക്കോത്ത് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക, വിനോദ പരിപാടികളും വടംവലി വോയ്സ് കുവൈത്ത് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു. വോയ്സ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വനിതാവേദി ഭാരവാഹികൾ, വിവിധ യൂനിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.