കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന സാൽമിയ മദ്റസത്തുന്നൂർ മദ്രസ്സക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: അഷ്‌റഫ് സൽവ ( പ്രസിഡണ്ട് ), സൈനുൽ ആബിദ് (ജനറൽ സെക്രട്ടറി), അഫ്താബ് മുഹമ്മദ് (ട്രഷറർ), ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദലി പുതിയങ്ങാടി,ശിഹാബ് കൊടുങ്ങല്ലൂർ,നൗഷാദ് സിറ്റി (വൈസ് പ്രസിഡന്റുമാർ) മുജീബ് റഹ്മാൻ ,അബ്ദുൽ റസാഖ്,സുൽഫികർ അലി,സിദ്ദീഖ് വാവാട് (ജോ. സെക്രട്ടറിമാർ). സാൽമിയയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്‌റഫ് സൽവ അധ്യക്ഷത വഹിച്ചു.കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈനുൽ ആബിദ് ഫൈസി നെല്ലായ,അബ്ദുൽ മുനീർ പെരുമുഖം,ഷെയ്ഖ് ബാദുഷ ആശംസകൾ നേർന്നു.ഫാസിൽ കരുവാരക്കുണ്ട് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.