സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി

0
135

സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും ‘വിഖായ’ ചെയർമാനും കെ.എം.സി.സി ജർവൽ ഏരിയ വൈസ് പ്രസിഡൻറുമായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി ഷംസുദ്ദീൻ എന്ന മാനു തങ്ങൾ (36) നാട്ടിൽ നിര്യാതനായി. ദില്ലിയിലേക്കുള്ള യാത്രയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.മക്കയിൽ ബിസിനസ് നടത്തുകയായിരുന്നു. എസ്.ഐ.സിയുടെയും സന്നദ്ധ സംഘമായ വിഖായയുടെയും കെ.എം.സി.സിയുടെയും സജീവപ്രവർത്തകനായിരുന്നു.