പുതുവർഷം പുറന്ന് ആദ്യ മണിക്കൂറില്‍ എമർജന്‍സി നമ്പറില്‍ ലഭിച്ചത് നൂറോളം റിപ്പോർട്ടുകള്‍

കുവൈത്ത് സിറ്റി: പുതുവർഷം പിറന്ന് ആദ്യ മണിക്കൂറിൽ എമർജൻസി നമ്പറായ 112ല്‍ ലഭിച്ചത് നൂറോളം റിപ്പോർട്ടുള്‍. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്  അൽ-റായി ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തു.  മുപ്പതോളം പരാതികള്‍ ജാബർ പാലത്തിന്‍റെ ഭാഗത്ത് നിന്ന് മാത്രമായി ലഭിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്.  വാക്കേറ്റം, കുടുംബത്തെ ഉപദ്രവിച്ചു എന്നീ പരാതികള്‍ക്ക് പുറമെ രണ്ട് പേർക്ക് കുത്തേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. 

മറ്റ് പരാതികള്‍ ഭൂരിഭാഗവും ട്രാഫിക് അപകടങ്ങൾ, തീപിടിത്തങ്ങള്‍ തുടങ്ങിയവയാണ്.  സുബ്ബിയയിലെ ക്യാമ്പ് ഏരിയ, അൽ-ഖൈറാനിലെ ചാലറ്റുകൾ, ചില റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവിടങ്ങളില്‍ നിന്നായിരുന്നു പരാതികള്‍ ഏറെയും.