മാണിയുടെ പേര് സുപ്രീം കോടതിയിൽ പരാമര്‍ശിച്ചിട്ടില്ല, മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്ന് CPIM

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചെന്ന മാധ്യമവാർത്തകൾ നിരാകരിച്ച  സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍.മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്നും ഇവര്‍ക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിജയരാഘവന്‍ ആരോപിച്ചു.  യു.ഡി.എഫിലെ അഴിമതികൾക്കെതിരെയുള്ള സമരമായിരുന്നു ഇടതുപക്ഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ യു.ഡി.എഫിനെതിരായ സമരമായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.