സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 21000 കഴിഞ്ഞു; മരണം 157

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. ഇന്ന് മരിച്ച അഞ്ച് പേരും 25 നും 50നും ഇടയിൽ പ്രായമുള്ള പ്രവാസികളാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1325 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21402 പേർ‌ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ‌ 85ശതമാനം പേരും പ്രവാസികളാണെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുടെ നടുവിലാണ് സൗദി. എങ്കിലും രോഗവ്യാപനം നിയന്ത്രിക്കാനായിട്ടില്ല.. വ്യാപകമായി പരിശോധന നടത്തിയാണ് രോഗബാധിതരെ കണ്ടെത്തുന്നത്.

രാജ്യത്ത് ഇതുവരെ 2953 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 18292 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.