കുവൈത്ത് സിറ്റി: കുവൈത്ത് പുറത്ത് പെട്ടുപോയ പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തി മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും.
വാക്‌സിന്‍ സ്വീകരിക്കുകയും സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരുമായ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പ്രവാസികളുടെ യുടെ യാത്രാ നിരോധനം നീട്ടി കൊണ്ടു പോകുന്നത് മൂലം അവർക്കും കുടുംബത്തിനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ് ആണ് അതോടൊപ്പം സംരംഭകർക്കും നഷ്ടം നേരിടേണ്ടി വരുന്നതായും ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി ഇവർ പറയുന്നു.
വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെ വിലക്കുന്നത് അതിശയിപ്പിക്കുകയാണെന്നും കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സെക്രട്ടറി ഹുസൈന്‍ അല്‍ ഒതൈബി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച പൗരന്മാർക്ക് അനുവദിച്ച ഇളവുകള്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും അനുവദിക്കണമെന്നും അല്ലാത്തപക്ഷം യാത്രാനിയന്ത്രണം വിവേചനം ആണെന്നും അല്‍ ഒതൈബിയുടെ വിമര്‍ശിച്ചു.വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും മതിയായ ക്വാറന്റൈന്‍ അവര്‍ക്ക് ഏര്‍പ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.