ദുബൈ: ഇന്ത്യയിൽ നിന്നും ഗോൾഡൻ റെസിഡൻസി കൈവശമുള്ളവർക്ക് പുറമേ സിൽവർ റെസിഡൻസി പെർമിറ്റ് ഉടമകൾക്കും പ്രവേശനാനുമതി നൽകി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സിൽവർ റെസിഡൻസി പെർമിറ്റുള്ള യാത്രക്കാരെയും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മോണിറ്ററിംഗ്, ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടിവരുമെന്നും യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ ഇത് നിർബന്ധമാണെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎഇയിൽ എത്തിയശേഷം ശേഷം 10 ദിവസം നീളുന്ന ക്വാറൻറയിൻ കാലയളവിൽ ഇത് ധരിച്ചാൽ മതിയാകും. യാത്രക്കാർ യിൽ എത്തിയ ശേഷമുള്ള നാലാം ദിവസവും തുടർന്ന് എട്ടാം ദിവസവും ആർടി-പിസിആർ പരിശോധന നടത്തേണ്ടിവരും. ഫലങ്ങൾ നെഗറ്റീവ് ആണെങ്കിൽ, അവർക്ക് ബ്രേസ്ലെറ്റ് അഴിച്ചുമാറ്റി യുഎഇയ്ക്കുള്ളിൽ എവിടെയും യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കാരണം ഏപ്രിൽ 25 മുതൽ യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ജൂലൈ 6 വരെയാണ് യാത്രാ നിയന്ത്രണം നീട്ടിയിട്ടുള്ളത്.