കൊറോണ ബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി നഴ്സറികൾക്ക് പ്രവർത്തിക്കാം

0
16

കുവൈത്ത് സിറ്റി: അടുത്ത അധ്യയന വർഷത്തിന്റെ തുടക്കം മുതൽ സ്വകാര്യ നഴ്സറികൾ പുനരാരംഭിക്കാൻ കൊറോണ എമർജൻസി ഫോർ സുപ്രീം കമ്മിറ്റി അനുമതി നൽകിയതായി മന്ത്രിസഭയുടെ സെക്രട്ടേറിയറ്റ് ജനറൽ സാമൂഹിക കാര്യ സാമൂഹിക വികസന മന്ത്രാലയത്തെ അറിയിച്ചു. നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദ്ധമാക്കി മന്ത്രിസഭാ സെക്രട്ടറി ജനറൽ , സാമൂഹ്യകാര്യ സാമൂഹിക വികസന മന്ത്രി, ഡോ. മിഷാൻ അൽ-ഒതൈബിക്ക് കത്തുനൽകി.

കൊറോണ വൈറസ് ബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം  സാമൂഹ്യകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ ഏർപ്പെടുത്തി സ്വകാര്യ നഴ്സറികളെ പ്രവർത്തിക്കാൻ  അനുവദിക്കാമെന്നും ഇക്കാര്യത്തിൽ നഴ്സറികൾ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് കൊറോണ എമർജൻസി കമ്മിറ്റിക്ക് നൽകണമെന്നു മാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച്  നഴ്സറികൾ പുനരാരംഭിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ചർച്ചകൾക്ക് ശേഷമാണ് പദ്ധതി അംഗീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചത്