സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസിക്ക് 15 വര്‍ഷം തടവ്

സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിച്ച് പ്രവാസി ഹെയര്‍ഡ്രെസ്സര്‍ യുവതിയെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദുബായിലാണ് സംഭവം. കുറഞ്ഞ വിലയ്ക്ക് സൗന്ദര്യവര്‍ദ്ധകവസ്തുക്കളും കേശ സംരക്ഷണ ചികിത്സയും വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ താമസസ്ഥലത്തേക്ക് എത്തിച്ച പ്രതി അവരെ ഭയപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസില്‍ പ്രതിക്ക് കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു .ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് അനുസരിച്ച്, യുവതി ജുമൈറ-ലേക്ക്-ടവേഴ്സിലെ ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു യുവാവിനെ പരിചയപ്പെട്ടത്. ഇയാള്‍ താന്‍ സലൂണിലെ ഒരു ഹെയര്‍ഡ്രെസ്സറാണെന്ന് യുവതിയോട് സ്വയം പരിചയപ്പെടുത്തുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ കുറഞ്ഞ വിലയ്ക്ക് യുവതിക്ക് കേശ സംരക്ഷണ ഉല്‍പന്നങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തൻ്റെതാമസ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്.