കുവൈത്ത് സിറ്റി : വിശുദ്ധ റമളാൻ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിൻറെ കലണ്ടർ ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. കലണ്ടർ പ്രകാശനം ഐ.ഐ.സി വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീർ ഹാദിക്ക് നൽകി നിർവ്വഹിച്ചു. കലണ്ടറിൽ ചെറിയ പ്രാർത്ഥകൾ, ചെറിയ പെരുന്നാൾ നമസ്കാര സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടർ ഐ.ഐ.സി ശാഖ കമ്മിറ്റികളുടെ കീഴിൽ പള്ളികളിൽ വിതരണം ചെയ്തു വരുന്നു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം, അബ്ദുല്ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാൻ, അൽ അമീൻ സുല്ലമി, നാസിർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, എന്നിവർ പങ്കെടുത്തു.

































