അനധികൃത മദ്യ നിർമ്മാണം, കുവൈത്തിൽ മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത മദ്യ നിർമാണം നടത്തിയ പ്രവാസികൾ പിടിയിൽ. ഏഷ്യൻ വംശജരായ മൂന്ന് പേരാണ് പിടിയിലായത്. ഇവരുടെ താമസ സ്ഥലത്തു നിന്നും മദ്യം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു

റെഡിൽ മദ്യം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾക്ക് പുറമെ, വിദേശ മദ്യത്തിന്റെ വ്യാജ ലേബലുകൾ, വിൽപ്പനയ്ക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മദ്യക്കുപ്പികൾ എന്നിവയും അന്വേഷണ സംഘം കണ്ടെത്തി.