മാർച്ച് 20 മുതൽ കുടുംബ സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്തിൽ എൻട്രി വിസകൾക്ക് മൂന്ന് മാസത്തെ സാധുത കാലയളവ് ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ്  പ്രഖ്യാപിച്ചു. മാർച്ച് 20 മുതൽ കുടുംബ സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങും എന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു.  കോ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇത് നിർത്തിവെച്ചിരിക്കുകയായിരുന്നു.