കുവൈത്തിൽ സ്വകാര്യമേഖലയിൽ ഇ എൻട്രി വിസ സേവനം ആരംഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇ വിസ സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചു.  സ്വകാര്യ മേഖലയിലെ തൊഴിൽ എൻട്രി വിസകളാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നൽകുന്നത്  . ഇതോടെ  പേപ്പർ വിസ നൽകുന്നത് നിർത്തലാക്കിയതായി മാനവ ശേഷി സമിതി പൊതു സമ്പർക്ക വിഭാഗം മേധാവി അസീൽ അൽ മസീദ്‌ വ്യക്തമാക്കി

ആഭ്യന്തരമന്ത്രാലയത്തിൻ്റെ  വെബ്സൈറ്റിലുള്ള സ്വകാര്യ കമ്പനികളുടെ പോർട്ടലിലൂടെയാണ്  ഇ- വിസ സേവനം ആരംഭിച്ചിരിക്കുന്നത്‌.സേവനങ്ങളുടെ നിശ്ചിത ഫീസുകൾ അടക്കുന്നതിനും പുതിയ സംവിധാനത്തിൽ സൗകര്യം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും Infogdis@moi.gov.kw എന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.