റസിഡൻസി നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ റസിഡൻസി നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ആഭ്യന്തരമന്ത്രാലയം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി പൊതുസുരക്ഷാ വിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാസ് അൽ സൂബി അറിയിച്ചു.നിയമലംഘനത്തിന് പിടിക്കപ്പെട്ടാൽ നാടുകടത്തുമെന്ന് അദ്ദേഹം പറഞ്ഞു, അതോടൊപ്പം സ്പോൺസർമാരിൽനിന്നും ഒളിച്ചോടിയതായി പരാതിയുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.താമസരേഖ നിയമ സാധുതയുള്ളതാക്കാൻ നൽകിയ നിരവധി അവസരങ്ങൾ പ്രയോജനപ്പെടുത്താതെയാണു പലരും കഴിയുന്നത്. ഇത്തരക്കാരെ പരിശോധനയിൽ കണ്ടെത്തുകയും, വീണ്ടും കുവൈത്തിൽ തിരിച്ചു വരാതിരിക്കാൻ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയാകും നാടുകടത്തുകയെന്നും അദ്ദേഹം പറഞ്ഞു.