കുവൈത്തിൽ ഏറ്റവുമധികം പൊടിക്കാറ്റുണ്ടായത് ഈ മെയ് മാസം

0
72

കുവൈത്ത് സിറ്റി:  കഴിഞ്ഞ അരനൂറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവുമധികം  പൊടിക്കാറ്റുണ്ടായത് ഈ മെയ് മാസം. കുവൈത്തില  കാലാവസ്ഥ നിരീക്ഷകൻ ഹസൻ അൽ ദഷ് തിവാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇതിന് മുൻപ് രാജ്യത്ത്‌ ഏറ്റവും അധികം തവണ പൊടിക്കാറ്റ്‌ വീശിയിരുന്നത് ജൂൺ മാസത്തിലായിരുന്നു. സമീപ വർഷങ്ങളിൽ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.