തിരുവനന്തപുരം :സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ബക്രീദ് പ്രമാണിച്ചാണ് അവധിയെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആര്‍. ബിന്ദുവും അറിയിച്ചു. അവധിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്ത് വന്നു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചു.
Home Kerala Trivandrum ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി