കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7545 പേർക്ക് രോഗം സ്ഥിരീകരിച്ചു

0
21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 928, കൊല്ലം 617, പത്തനംതിട്ട 351, ആലപ്പുഴ 268, കോട്ടയം 438, ഇടുക്കി 92, എറണാകുളം 840, തൃശൂര്‍ 110, പാലക്കാട് 399, മലപ്പുറം 452, കോഴിക്കോട് 534, വയനാട് 310, കണ്ണൂര്‍ 427, കാസര്‍ഗോഡ് 170 എന്നിങ്ങനെയാണ് രോഗമുക്തിയായത്.