യുജിസിയുടെ നാക്‌ എ പ്ലസ്‌ ഗ്രേഡ്‌ നേടി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌

കാലിക്കറ്റ് സർവ്വകലാശാല നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്)  എ പ്ലസ് ഗ്രേഡ്  . 3.45 പോയിൻ്റോടെയാണ് ഈ നേട്ടം. നേരത്തെ 3.13 പോയിന്റോടെ എ ഗ്രേഡായിരുന്നു കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നത്. ഏഴ് വ്യത്യസ്‌ത മാനദണ്ഡങ്ങൾ വിശകലനം ചെയ്‌താണ് നാക് സംഘം ഗ്രെയ്‌ഡ്‌ തീരുമാനിക്കുന്നത്. നേരത്തെ കേരള സര്‍വകലാശാലയ്‌ക്ക് നാക്‌ റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ്‌ ലഭിച്ചിരുന്നു