വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല പ്രദേശം

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി വിജ്ഞാപനം ചെയ്തു. ഇവിടെ 9 ഓളം പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് 3.4 കി.മീ വരെയുള്ള പ്രദേശമാണ് മേഖലയിൽ ഉൾപ്പെടുത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൻ മേൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ അറുപത് ദിവസത്തിനുള്ളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയാക്കാം.

കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട മേഘലകളിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാറപ്പൊട്ടിക്കൽ, ക്രഷർ യൂണിറ്റ്, വൻകിട ജലവൈദ്യുത പദ്ധതി, വായു, ജലം, മണ്ണ്, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾക്ക് നിരോധനം എർപ്പെടുത്തി. അപകടകരമായ വസ്തുക്കളുടെ നിർമ്മാണം ഉപയോഗത്തിനും വിലക്ക് വീണു,പുതിയ തടിമിൽ അനുവദിക്കില്ല. പുതിയ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് അനുമതി നൽകില്ലെന്നും കരട് വിജ്ഞാപനം വ്യക്തമാക്കി. വിജ്ഞാപനത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടർ അധ്യക്ഷനും, സുൽത്താൻ ബത്തേരി, മാനന്തവാടി എം എൽ എ മാർ ഉൾപ്പെടെയുള്ളവർ അംഗങ്ങളുമായ സമിതിക്കും വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകി.