കുവൈത്ത് സിറ്റി: രാജ്യത്ത് പൊടിക്കാറ്റ് മൂലം പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇത് എണ്ണ ഉത്പാദനത്തെയോ വിപണനത്തെ യോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് ഓയിൽ കമ്പനി അധികൃതർ അറിയിച്ചു. ഉത്പ്പാദന, കയറ്റുമതി പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്കിടയിലും കമ്പനിയുടെ പ്രവർത്തനങ്ങൾ സ്ഥിതി സുസ്ഥിരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

































