എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേസ്

0
160

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. യുവതി എൽദോസിൻ്റെ  ഫോൺ മോഷ്ടിച്ചു എന്ന് അദ്ദേഹത്തിൻ്റെ ഭാര്യ നൽകിയ പരാതിയിൽ എറണാകുളം കുറുപ്പുംപടി പോലീസ് ആണ് കേസ് എടുത്തത്.

എൽദോസിന്റെ മൊബൈൽ ഫോൺ യുവതി മോഷ്ടിച്ചെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുവെന്നുമാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്