ബഫർസോൺ വിഷയത്തിൽ താമരശേരി രൂപത ഇന്ന് മുതൽ പ്രതിഷേധ സമരം ആരംഭിക്കും. രൂപതയുടെ നേതൃത്വത്തിലുളള കർഷക അതിജീവന സംയുക്ത സമിതി കോഴിക്കോട്ടെ മലയോര മേഖലകളിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്നും കർഷകരെ ബാധിക്കാതെ അതിർത്തി നിശ്ചയിക്കണം എന്നാണ് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടത്.
ബഫർസോൺ വിഷയം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടിൽ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൾപ്പെടെയുളവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ‘
രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തിൽ പഠനം നടത്തണം. സാമൂഹികാഘാത പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കണം. അതിജീവനത്തിനുള്ള അവകാശം കർഷകർക്കുണ്ട്. അത് നിഷേധിക്കാൻ അനുവദിക്കില്ല’ -താമരശേരി രൂപത ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയൽ അറിയിച്ചു.