പ്രവാസികളുടെ തൊഴിൽ അനുമതിക്ക് വിദ്യാഭ്യാസ യോ​ഗ്യതാ പരിശോധന നിർബന്ധമാക്കി

0
238

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റിന് വിദ്യാഭ്യാസ യോ​ഗ്യതകളിലെ പരിശോധന കർശനമാക്കി കുവൈത്ത്. ഇതിനായി ജിസിസി രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള എല്ലാ പ്രവാസികളും വർക്ക് പെർമിറ്റ് എടുക്കാനോ പഴയത് പുതുക്കാനോ അവരുടെ വിദ്യാഭ്യാസ യോ​ഗ്യത തെളിയിക്കുന്ന രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തൊഴിലുടമകൾക്കായുള്ള ആഷൽ പോർട്ടൽ അല്ലെങ്കിൽ സഹേൽ ബിസിനസ് ആപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. പുതുതായി വർക്ക് പെർമിറ്റ് എടുക്കുകയോ പഴയത് പുതുക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ‌വിദ്യാഭ്യാസ നിലവാരവും അക്രഡിറ്റേഷൻ നിലയും ഓട്ടോമേറ്റഡ് സിസ്റ്റം വഴി പരിശോധിക്കും. വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട അപേക്ഷയോടൊപ്പം തൊഴിലുടമ അത് അപ്‌ലോഡ് ചെയ്യണമെന്ന് സിസ്റ്റം ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ അക്കാദമിക് യോഗ്യത അറ്റാച്ച്മെന്റ് പരിശോധിക്കൂ.