ഡൽഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു-കശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെ 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ വരെയുള്ള എല്ലാ വിമാന സർവീസുകളാണ് റദ്ദാക്കിയിയത്. ഇന്ന് മാത്രം 430-ലധികം വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു.
അടച്ചിടുന്ന വിമാനത്താവളങ്ങൾ:ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് (ഹിൻഡൻ) എന്നിവയാണ്.
കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക്-പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയതോടെയാണ് ഈ തീരുമാനം. വിമാനക്കമ്പനികൾ ഇതിനകം ഈ പ്രദേശത്തെ സർവീസുകൾ പരിമിതപ്പെടുത്തിയിരുന്നു. ഇതിനൊപ്പം, പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്ന ഭൂരിഭാഗം വിദേശ വിമാനങ്ങളും തങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.






























