തൃശ്ശൂർ: ഭാര്യയുടെ പിറന്നാള്‍ സമ്മാനം വാങ്ങുക എന്ന വ്യാജേന ഒരു ജ്വല്ലറിയിൽ നിന്ന് മൂന്നര പവൻ സ്വർണ്ണമാല മോഷ്ടിച്ച ഭർത്താവ് പൊലീസ് പിടിയിൽ. തൃശ്ശൂർ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരൻ വീട്ടിലെ ജോൺസൺ മകൻ ഇമ്മാനുവൽ (32) ആണ് അറസ്റ്റിലായത് . പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഈ സംഭവം മെയ് 13-ന് നടന്നതാണ്. ഭാര്യയുടെ പിറന്നാള്‍ സമ്മാനമായി സ്വർണ്ണമാല വാങ്ങുക എന്ന തന്ത്രത്തിൽ ജ്വല്ലറിയിൽ എത്തിയ പ്രതി, ജീവനക്കാർ വിവിധ മാലകൾ കാണിച്ചപ്പോൾ തന്ത്രപൂർവം മൂന്നര പവൻ മാല എടുത്ത് മോഷ്ടിച്ചു. പിന്നീട് സിസിടിവി ഫുട്ടേജ് പരിശോധിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.






























