‘മണ്ണിടിച്ചിൽ മൂലം തകർന്നു പോയ വീടുകൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം’; കെ. സുധാകരൻ

0
247

കണ്ണൂർ: ദേശീയപാതയിൽ ആവർത്തിച്ചുള്ള മണ്ണിടിച്ചിലുകളെക്കുറിച്ച് വിമർശിച്ചുകൊണ്ട് കെ. സുധാകരൻ പ്രതികരിച്ചു. നിര്‍മ്മിച്ചത് പാതയാണോ അതോ പാതാളമാണോയെന്ന് കെ സുധാകരന്‍ ചോദിച്ചു. മഴപെയ്താല്‍ ഒലിച്ച് പോകുന്നതും ഇടിഞ്ഞ് താഴുന്നതുമായ റോഡുകളാണ് പലയിടത്തുമുള്ളത്. നിര്‍മ്മാണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കണം.
മണ്ണിടിച്ചിൽ മൂലം തകർന്നു പോയ വീടുകൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.