ലൈനിൽ നിന്ന് ഷോക്കേറ്റ് മലപ്പുറം കിഴിശ്ശേരി സ്വദേശി മരിച്ചു

0
199

കിഴിശ്ശേരി (മലപ്പുറം):വീടിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കിഴിശ്ശേരി സ്വദേശിയും മഞ്ചേരി കോളജ്കുന്നിൽ താമസക്കാരനുമായ കാരക്കാടൻ കുഞ്ഞിമുഹമ്മദ് (64) ആണ് മരിച്ചത്. ഇന്നലെ പകൽ പതിനൊന്നര യോടെയാണ് അപകടം.

ആടിന് പ്ലാവില വെട്ടാനായി അയൽപക്കത്തെ വീടിന്റെ ടെറസിൽ കയറിയതായിരുന്നു കുഞ്ഞിമുഹമ്മദ്. ഇല വെട്ടിക്കൊണ്ടിരിക്കെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ ജംഷീനക്കും ഷോക്കേറ്റെങ്കിലും കാര്യമായി പരുക്കേറ്റില്ല.

ഓടിക്കൂടിയ നാട്ടുകാരും അയൽവാസികളും പ്ലാസ്റ്റിക്കസേര ഉപയോഗിച്ച് തോട്ടി ലൈനിൽ നിന്നും മാറ്റിയ ശേഷം കുഞ്ഞിമുഹമ്മദിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.