ഹവല്ലിയിൽ ‘ലുലു ഡെയിലി ഫ്രഷ്’ന് തുടക്കമിട്ട് ലുലു ഹൈപ്പർ മാർക്കറ്റ്

0
205

കുവൈറ്റ്‌ സിറ്റി : പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ കുവൈത്തിലെ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ടുണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്റലാണ് പുതിയ സ്റ്റോർ. കുവൈത്തിലെ ലുലു ഡെയ്‌ലി ഫ്രഷ് സ്റ്റോറുകളിൽ ഒന്നാണിത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറകടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്‌ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ കമ്പനി ഡബ്ലിയു.എൽ.എൽ), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ‘ലുലു ഡെയിലി ഫ്രഷ് ‘ ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, ലുലു കുവൈത്ത് റീജിയണൽ ഡയറക്‌ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്‌മെൻ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പുതിയ ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ശീതീകരിച്ച ഇനങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 300 വാഹനങ്ങൾക്ക് സൗകര്യപ്രദമായ മൾട്ടി-സ്റ്റോർ പാർക്കിംഗ് സൗകര്യവും സ്റ്റോറിൽ ലഭ്യമാണ്. ഉദ്ഘാടന ഭാഗമായി ഉപഭോക്താക്കൾക്ക് സെപ്റ്റംബർ ആറു വരെ എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും. കുവൈത്തിലെ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി സാൽമിയ, ജാബിർ അൽ അഹമ്മദ്, സബാഹ് അൽ സാലിം, ഹിസ്സ അൽ മുബാറക്, അൽ മുത്ല സിറ്റി എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു.