സാമ്പത്തിക കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി നിർദേശവുമായി പാർലമെൻറിൽ ബില്ല്

0
5

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനുമായി നിയമ ഭേദഗതി ആവശ്യപ്പെട്ട് ബില്ല് പാർലമെൻ്റിൽ.
എംപി അബ്ദുൾ കരീം അൽ കന്ദാരിയാണ് 106/2013 ലെ നിയമം ഭേദഗതി ചെയ്യാൻ ബിൽ അവതരിപ്പിച്ചത്. ഇതോടെ കുവൈറ്റ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ യൂണിറ്റിന്റെ മേൽനോട്ടം ധനമന്ത്രാലയത്തിൽ നിന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിലേക്ക് മാറ്റും.
ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് എംപി മുഹമ്മദ് ഹാദി അൽ ഹെവൈല എല്ലാ മന്ത്രിമാരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞു. ബില്ലിന്റെ ആർട്ടിക്കിൾ രണ്ട് പറയുന്നത്, പ്രാദേശിക അല്ലെങ്കിൽ വിദേശ കറൻസികൾ കൈകാര്യം ചെയ്യുന്നതിൻറെ പരിധി ധനമന്ത്രി വ്യക്തമാക്കണം എന്നാണ്.