പട്ടാമ്പി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടകര മയ്യന്നൂർ പാലോലപറമ്പിൽ നിന്നുള്ള മുഹമ്മദ് നജീർ (29), ഇരിട്ടി ഉളിക്കൽ പൂമനിച്ചിയിലെ മുബഷീർ (31) എന്നിവരാണ് അറസ്റ്റിലായത്. പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിലുള്ള ടീം പ്രതികളെ പിടികൂടി.
പട്ടാമ്പി കൂട്ടുപാത സ്വദേശിയായ ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണ് നടപടി ആരംഭിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ നജീറുമായി പരിചയമുണ്ടായിരുന്ന യുവതിയെ, താൻ ഒരു ജ്വല്ലറി ഉടമയാണെന്ന വ്യാജവിവരം പറഞ്ഞാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്.തുടർന്ന് പഴയ സ്വർണം നൽകിയാൽ പകരം പണവും കൊടുത്ത സ്വർണവും തിരികെ നൽകാമെന്ന് പ്രതി യുവതിയ പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ അവസരത്തിൽ നജീറും മുബഷീരും ചേർന്ന് യുവതിയിൽ നിന്നും 35 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കി കടന്നു കളയുകയായിരുന്നു .
തുടർന്നുള്ള പോലീസ് അന്വേഷണത്തിന് ശേഷം രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം നടത്തുന്നു.
































