സൗദി ഭരണാധികാരി കോവിഡ് വാക്സിൻ സ്വീകരിച്ചു

നിയോം: സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊറോണ വാക്സിൻ സ്വീകരിച്ചു. നിയോ മിൽ വെച്ചാണ് വാക്സിനെ ആദ്യ ഡോസ് സ്വീകരിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യകാര്യങ്ങൾക്കും നൽകിയ പിന്തുണയ്ക്ക് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ സൽമാൻ രാജാവിന് നന്ദി പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ഹെൽത്ത് പാസ്പോർട്ട് കരസ്ഥമാക്കിയിരുന്നു.സൗദി കിരീടാവകാശിയും രാജകുടുംബാംഗങ്ങളും മന്ത്രിമാരുമെല്ലാം നേരത്തെ തന്നെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.