2020 വിട, പുതുവർഷത്തെ ആദ്യം വരവേറ്റ് ന്യൂസിലാൻഡ്

ഓക്ക്‌ലൻഡ് : ദുരന്തങ്ങളും മഹാമാരിയും നിറഞ്ഞ 2020 ക്ക് വിട നൽകി ലോ​കം പു​തു​വ​ർ​ഷ​ത്തി​ലേക്ക് .പു​തു​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​പൂ​ർ​വം വ​ര​വേ​റ്റു. പു​തു​വ​ര്‍​ഷം ആ​ദ്യം വി​രു​ന്നെ​ത്തി​യ ലോ​ക ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഓ​ക്‌​ല​ൻ​ഡ്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ കാ​ണാ​ന്‍ ഓ​ക്‌​ല​ന്‍​ഡി​ലെ​യും വി​ല്ലിം​ഗ്ട​ണി​ലെ​യും സ്‌​കൈ ട​വ​റി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.
‘ഓ​ക്‌​ല​ൻ​ഡ് ഹാ​ര്‍​ബ​ര്‍ ബ്രി​ജി​ലെ സ്കൈ ​ട​വ​റി​ല്‍ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ​ത്.

ന്യൂ​സി​ല​ൻ​ഡി​ൽ‌ ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ​തി​വു​പോ​ലെ ന​ട​ക്കും.