ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ (ഐ.ഐ.സി) 2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
51

കുവൈത്ത് സിറ്റി : കേരളത്തിലെ സൗഹൃദപരമായ സോഷ്യൽ എഞ്ചിനീയറിങ്ങിനെ തകർക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ നടത്തുന്ന ഗൂഡലോചനയെ സെക്കുലർ രാഷ്ട്രീയ പാർട്ടികൾ ജാഗ്രതയോടെ അഡ്രസ്സ് ചെയ്യണമെന്നും, സമൂഹത്തെ വിഭജിച്ചു രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ കണ്ണടക്കുന്നത് സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) കൗൺസിൽ അഭിപ്രായപ്പെട്ടു.

സമുദായ നേതാക്കന്മാർ നടത്തുന്ന പ്രസ്താവനകൾക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടകൾ ഉണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി കേരളം കീഴടക്കാനുള്ള സംഘപരിവാർ അജണ്ട ഗൗരവമുള്ളതാണ്. ഏതെങ്കിലും വിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു ഭരണം പിടിക്കാമെന്ന വ്യാമോഹം ഒരുമിച്ചു നിന്നു കൊണ്ട് പരാജയപ്പെടുത്താനുള്ള വിവേകവും ഉത്തരവാദിത്വവും രാഷ്ട്രീയപാർട്ടികൾ കാണിക്കേണ്ടതുണ്ട്. കേരളത്തിലെ മഹത്തായ പാരമ്പര്യം ഇന്ത്യക്കു തന്നെ മാതൃകയാണ് അത് നമ്മുടെ ആത്മാഭിമാനമാണ് അത് തകർക്കാൻ ഒരു ഛിദ്രശക്തിക്കും അവസരം ഒരുക്കരുതെന്നും യോഗം ഓർമിപ്പിച്ചു.

കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കും കീഴിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ (ഐ.ഐ.സി) 2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റായി അബ്ദുൽ അസീസ് സലഫി, ജനറല്‍ സെക്രട്ടറിയായി യൂനുസ് സലീം, ട്രഷറായി സഅദ് പുളിക്കൽ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാർ അബൂബക്കര് സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവരാണ്. മനാഫ് മാത്തോട്ടം (ഓർഗനൈസിംഗ് സെക്ര.), ഷാനിബ് പേരാമ്പ്ര (ദഅ് വ വകുപ്പ്), അബ്ദുന്നാസർ മുട്ടിൽ (ഖ്യു.എൽ.എസ് ആൻറ് വെളിച്ചം), അഫ്സൽ അലി (ഐ.ടി ആൻറ് ടാലൻറ്), ആമിർ യൂ.പി (മീഡിയ വിംഗ്), നബീൽ ഹമീദ് (സോഷ്യൽ വെൽഫയർ), അബ്ദുറഹിമാൻ (ഫൈൻആർട്സ് ആന്റ് എംപ്ലോയ്മെൻറ്), അനസ് മുഹമ്മദ് (വിദ്യാഭ്യാസം), അബ്ദുറഷീദ് ടി.എം (ഹജ്ജ് ആൻറ് ഉംറ), താജുദ്ധീൻ നന്തി (പബ്ലിക് റിലേഷൻ), അബ്ദുൽ ഗഫൂർ പെരുമ്പിലാവ് ( ഓഫീസ് അഡ്മീൻ ആൻറ് ലൈബ്രറി), മുർഷിദ് അരീക്കാട് (ഔക്കാഫ് ആൻറ് മസ്ജിദ് അഫേയ്സ്), ഇംറാൻ (യൂനിറ്റി ഹെഡ്), ശുഐബ് തിക്കോടി (ക്വോളിറ്റി മാനേജ്മെൻറ്),അബ്ദുല്ലത്തീഫ് പേക്കാടൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), ഫിൽസർ. കെ, അബ്ദുറഷീദ് ഇ.എ, ബദറുദ്ധീൻ പുളിക്കൽ (അഡ്വൈസറി അംഗങ്ങൾ)

തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസർ മാരായ അബ്ദുല്ലത്തീഫ് പേക്കാടൻ, ടി.എം അബ്ദുറഷീദ്, താജുദ്ധീൻ നന്തി, സഅദ് കെ.സി എന്നിവർ നിയന്ത്രിച്ചു.